ജര്‍മനിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു


ജര്‍മനിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. ചങ്ങനാശേരി സ്വദേശിയായ കാര്‍ത്തികപ്പിള്ളി ജോയിയുടെ ഭാര്യ പ്രിന്‍സിയാണ് മരിച്ചത്. 54 വയസായിരുന്നു.

35 വര്‍ഷത്തോളമായി ജര്‍മനിയില്‍ താമസിക്കുകയായിരുന്നു പ്രിന്‍സി. അങ്കമാലി മൂക്കന്നൂര്‍ പാലിമറ്റം കുടുംബാംഗമാണ് പ്രിന്‍സി. മകള്‍: ആതിര.

അതേസമയം, ജര്‍മനിയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,976 ആയി. 1,57,770 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 1,14,500 പേര്‍ രോഗമുക്തി നേടി.