മലയാള സിനിമാ നിര്‍മാതാവ് കോവിഡ് ബാധിച്ച് മരിച്ചു


മലയാളി സിനിമ നിര്‍മാതാവ് റാസല്‍ഖൈമയില്‍ കോവിഡ് ബാധിച്ചു മരിച്ചു. ആലുവ ശങ്കരന്‍കുഴി വീട്ടില്‍ ഹസന്‍ അലിയാണ് (50) മരിച്ചത്. ബിസിനസ് ആവശ്യത്തിനായി സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിയതായിരുന്നു. ചലച്ചിത്രനിര്‍മാതാവും നടനുമാണ്. ‘ദുബൈക്കാരന്‍’ എന്ന സിനിമ നിര്‍മിച്ചു വേഷമിട്ടിരുന്നു. റാസല്‍ഖൈമ സൈഫ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.

SHARE