സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പൊലീസ് ഉദ്യോഗസ്ഥന്‍

കോട്ടയം : കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഇടുക്കിയിലെ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ വി.പി. അജിതനാണ് (55) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു. കഞ്ഞിക്കുഴി സ്‌റ്റേഷനിലായിരുന്നു ജോലി. വെള്ളിയാമറ്റം പൂച്ചാപ്ര സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കോവിഡ് ബാധിച്ചു മരിക്കുന്നത്.ഹൃദയസംബന്ധമായ അസുഖമുള്ള അജിതന്റെ ആരോഗ്യസ്ഥിതി മോശമായതോടെ ബുധനാഴ്ച രാത്രി ഇടുക്കിയില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. വെള്ളി രാത്രി 11.45 ഓടെയായിരുന്നു മരണം.

SHARE