സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി


കണ്ണൂരില്‍ ഒരു കൊവിഡ് മരണം കൂടി. ഇരിട്ടി പയഞ്ചേരി സ്വദേശി പികെ മുഹമ്മദ് ആണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. 70 വയസായിരുന്നു. മുഹമ്മദിന് ഇന്നാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സംഭവിക്കുന്നത്.

കണ്ണൂര്‍ ജില്ലയില്‍ നാല് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാല് പേരും മസ്‌കറ്റില്‍ നിന്നും എത്തിയവരാണ്. മൂന്ന് പേര്‍ ഇരിട്ടി സ്വദേശികളാണ്. മെയ് 22ന് കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം രണ്ട് പേര്‍ കൂത്തുപറമ്പിലും ഒരാള്‍ വേങ്ങാടും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മസ്‌കറ്റില്‍ നിന്ന്കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ ആറിനെത്തിയ പാനൂര്‍ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു.

SHARE