സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സി സി രാഘവന്‍ ആണ് കോവിഡ് ബാധിച്ച് മരിച്ചത്. 71 വയസായിരുന്നു.

വൃക്ക സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഇദ്ദേഹത്തിന് കോവിഡും സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

SHARE