കോവിഡ്: ബുദ്ധിമുട്ടനുഭവിച്ച നൂറുപേര്‍ക്ക് സൗജന്യ വിമാനടിക്കറ്റ് നല്‍കി മലയാളി ഡോക്ടര്‍മാര്‍

ദുബായ്: യുഎഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എകെഎംജി പ്രവാസി ഇന്ത്യക്കാരില്‍ നാട്ടിലേക്ക് പോകാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടിയ നൂറുപേര്‍ക്ക് വിമാന ടിക്കറ്റുകള്‍ നല്‍കി. യുഎഇ ഇന്ത്യന്‍ എംബസി, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടിയ അര്‍ഹരായവര്‍ക്കാണ് ടിക്കറ്റ് നല്‍കിയത്.

യുഎഇയിലെ വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചും എകെഎംജി സേവനം നല്‍കുന്നുണ്ട്.17 വര്‍ഷം മുന്‍പ് ഡോ. ആസാദ് മൂപ്പനടക്കമുള്ളവരാണു യുഎഇയില്‍ സംഘടനയ്ക്കു രൂപം കൊടുത്തത്. നിലവില്‍ 1500 ലധികം അംഗങ്ങള്‍ ഇപ്പോഴുണ്ട്. ആരോഗ്യരംഗത്തെ നൂതന ചികിത്സാരീതികള്‍ പരിചയപ്പെടുത്താന്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയും പതിവായി നടത്തുന്നു.

SHARE