രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി കേന്ദ്രം

രാജ്യത്ത് 24 മണിക്കൂറിനിടെ 11264 പേര്‍ കോവിഡ് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നിരക്ക് 4.51 ശതമാനത്തില്‍നിന്നു 47.40 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 86,422 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7964 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 265 പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,73,763 ആയി. 82,370 പേര്‍ ഇതുവരെ രോഗമുക്തി നേടി. 4971 പേര്‍ ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് (62,228), തമിഴ്‌നാട്(20246), ഡല്‍ഹി(17386), ഗുജറാത്ത്(15934), രാജസ്ഥാന്‍(8365) എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുകല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ അഞ്ച് സംസ്ഥാനങ്ങള്‍.

SHARE