കോവിഡ്; ഡല്‍ഹിയില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു

Jammu: Central Reserve Police Force (CRPF) soldiers patrol the Jammu and Kashmir National Highway ahead of the upcoming Amarnath Yatra, in Jammu, on June 23, 2019. (Photo: IANS)

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് ഒരു ജവാന്‍ മരിച്ചു. സിആര്‍പിഎഫ് ജവാനായ അസം സ്വദേശി ഇക്രം ഹുസൈനാണ് മരിച്ചത്. ശ്രീനഗറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അസമില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രക്കിടെ ലോക്ക് ഡൗണ്‍ വന്നതിനാല്‍ ഡല്‍ഹി ക്യാമ്പില്‍ തങ്ങുകയായിരുന്നു.

രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജവാനും ഇക്രം ഹുസൈനാണ്്. തൊട്ടുപിന്നാലെ 41 ജവാന്മാര്‍ക്ക് കൂടി കൊവിഡ് 19 ബാധിച്ചു. ഇതോടെ ഡല്‍ഹി മയൂര്‍ വിഹാര്‍ സിആര്‍പിഎഫ് ക്യാമ്പ് രണ്ട് ദിവസം മുമ്പ് അടച്ചിരുന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് മരണം 937 ആയി. ഔദ്യോഗിക കണക്ക് അനുസരിച്ച് രാജ്യത്ത് 29974 പേര്‍ക്ക് കൊവിഡ് 19 രോഗം ബാധിച്ചു. ഇതില്‍ 7027 പേര്‍ക്ക് രോഗം ഭേദമായി.

SHARE