കോഴിക്കോട് : ജില്ലയില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ വളരെ ഊര്‍ജ്ജിതമായി നടന്നുവരികയാണ് . ആയതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍/നിരോധനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷനിലെയും, മുൻസിപ്പാലിറ്റികളിലെയും, വിവിധ ഗ്രാമപഞ്ചായത്തുകളിലെയും വ്യക്തികൾക്ക് വ്യക്തികൾക്ക് കൊറോണ രോഗം സ്ഥീരികരിക്കുകയും, രോഗം സ്ഥീരീകരിച്ച വ്യക്തികളുമായി സമൂഹത്തിലെ വിവിധ ആളുകള്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നതായും, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ & ജില്ലാ സര്‍വ്വെലന്‍സ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഈ വ്യക്തികളുമായി സമ്പര്‍ക്കത്തിലുണ്ടയിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതല്‍ ഇടപെടുന്നത് നിയന്ത്രിക്കാനും കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് കാണുന്നു .
ജില്ലയിലെ പുതിയ കണ്ടയ്മെന്റ് സോണുകള്‍:
.കോഴിക്കോട് കോർപറേഷൻ
വാർഡ് 19- മെഡിക്കൽ കോളേജ് സൗത്ത്
വാർഡ് 32 – പൊക്കുന്ന്
.ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
വാർഡ് 10 – നാറാത്ത്
.കക്കോടി ഗ്രാമപഞ്ചായത്ത്
വാർഡ് 16 – കക്കോടി ബസാർ ഈസ്റ്റ്
.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
വാർഡ് 4 – കുരുവട്ടൂർ ഈസ്റ്റ്
.നന്മണ്ട ഗ്രാമപഞ്ചായത്ത്
വാർഡ് 7 – നന്മണ്ട 14
.ഫറോക് മുൻസിപ്പാലിറ്റി
വാർഡ് 16 – വടക്കേ ബസാർ
.മുക്കം മുൻസിപ്പാലിറ്റി
വാർഡ് 28 – മുത്താലം
.കുന്നമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ് 16 – പൈങ്ങോട്ടുപുറം ഈസ്റ്റ്
.രാമനാട്ടുകര മുൻസിപ്പാലിറ്റി
വാർഡ് 9 – ചിറക്കാംകുന്ന്
.ചാത്തമംഗലം ഗ്രാമപഞ്ചായത്ത്
വാർഡ് 1- പുള്ളന്നുർ
.ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്
വാർഡ് 1- ചെറിയ കുമ്പളം (പാറക്കടവ് ഭാഗം )
വാർഡ് 2 – കൈതേരി മുക്ക്
വാർഡ് 3 – തോട്ടത്താംകണ്ടി
വാർഡ് 4- കുന്നശ്ശേരി
കണ്ടയ്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍:
▪️ദുരന്തനിവാരണ പ്രവര്‍ത്തനം/കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഓഫിസുകള്‍/പോലീസ് ,ഹോം-ഗാര്‍ഡ് /ഫയര്‍ ആന്റ് റസ്ക്യൂ /റവന്യൂ ഡിവിഷണല്‍ ഓഫീസ് / താലൂക്ക് ഓഫീസ്/ വില്ലേജ് ഓഫീസ്/ട്രഷറി /കെ.എസ്.ഈ.ബി /വാട്ടര്‍ അതോറിറ്റി / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ , ATM / ATM സൗകര്യമില്ലാത്ത സഹകരണബാങ്കുകൾ (10 മണി മുതൽ 1.00 മണി വരെ തുറന്നു പ്രവർത്തിക്കാവുന്നതാണ്
▪️ദുരന്തനിവാരണ പ്രവർത്തികൾ തടസ്സം കൂടാതെ നടത്തുന്നതിനായി ജില്ലാ നിർമിതി കേന്ദ്ര, പൊതുമരാമത് വകുപ്പ്, ഇറിഗേഷൻ എന്നീ വകുപ്പുകളെ കണ്ടയിൻമെൻ്റ് സോണിൽ നിന്ന് ഒഴുവാക്കുന്നു. ഈ വകുപ്പിലെ ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ബന്ധപെട്ട പോലീസ് മറ്റു പരിശോധന ഉദ്യോഗസ്ഥരെ കാണിക്കേണ്ടതാണ്.
▪️നാഷണലൈസ്ഡ് ബാങ്കുകൾ /സഹകരണ ബാങ്കുകൾ 10 മണി മുതൽ 1 മണി വരെ അൻപത് ശതമാനമോ അതിൽ കുറവോ ആളുകളെ വെച്ച് പ്രവർത്തിക്കാവുന്നതാണ്.
▪️ഭക്ഷ്യ ആവശ്യ വസ്തുകളുടെ വില്പനശാലകൾ ബേക്കറി ഉൾപ്പെടെയുള്ള കടകൾ, മെഡിക്കൽ ഷോപ്പുകൾ, മറ്റു ആവശ്യസർവീസുകൾ എന്നിവ രാവിലെ 10 മണി മുതൽ 6 മണി വരെ പ്രവർത്തിക്കാവുന്നതാണ്.
▪️ചിക്കൻ സ്റ്റാളുകൾ രാവിലെ 7 മുതൽ 2 മണി വരെ മാത്രം പ്രവൃത്തിക്കാവുന്നതാണ്.
▪️മിൽക്ക് ബൂത്തുകൾ രാവിലെ 5 മുതൽ 10 മണി വരെയും വൈകുന്നേരം 4 മുതൽ 6 മണി വരെയും മാത്രമേ തുറന്നു പ്രവർത്തിക്കാൻ പാടുള്ളൂ.
▪️ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങൾക്ക് നിരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.
▪️പ്രസ്തുത തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചുകൊണ്ട് ഉത്തരവാകുന്നു.
▪️അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്കും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും , നീരീക്ഷണത്തിനും പരിശോധനക്കുമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്കും നിരോധനം ബാധകമല്ല.
▪️നാഷണല്‍ ഹൈവേ വഴി യാത്രചെയ്യുന്നവര്‍ കണ്ടെയിന്മെന്റ് സോണില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല.
▪️കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു .
▪️മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് വാര്‍ഡിന് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്ന പക്ഷം വാര്‍ഡ് RRT കളുടെ സഹായം തേടാവുന്നതാണ്.
▪️മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാപോലീസ് മേധാവി സിറ്റി/റൂറല്‍ സ്വീകരിക്കേണ്ടതാണ്.
▪️ഇന്‍സിഡന്റ് കമാന്റര്‍മാര്‍ ,നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
▪️തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.
▪️ഈ പഞ്ചായത്തുകളില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5.00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു . അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളു.
▪️മേല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ അനുസരിച്ചും ഇന്‍ഡ്യന്‍ പീനല്‍ കോഡ് 188,269വകുപ്പുകള്‍ പ്രകാരവും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ് .