സ്‌പൈസ്‌ജെറ്റ് പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു

സ്‌പൈസ്‌ജെറ്റിന്റെ ആഭ്യന്തര സര്‍വീസ് വിമാനത്തിലെ പൈലറ്റിന് കോവിഡ് 19 സ്ഥിരീകരിച്ചു.പൈലറ്റ് മാര്‍ച്ച് 21ന് ചെന്നൈയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് അവസാനമായി പറത്തിയതെന്നും മാര്‍ച്ച് മാസത്തില്‍ ഇദ്ദേഹം അന്താരാഷ്ട്ര വിമാനങ്ങളൊന്നും പറത്തിയിട്ടില്ലെന്നും സ്‌പൈസ്‌ജെറ്റ് അറിയിച്ചു.

പൈലറ്റുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്‌പൈസ്‌ജെറ്റ്. മുന്‍കരുതല്‍ എന്നനിലയില്‍ പൈലറ്റുമായി അടുത്ത് ഇടപഴകിയ എല്ലാ ജീവനക്കാരോടും ക്രൂ അംഗങ്ങളോടും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

SHARE