കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനീസ് നഗരമായ വുഹാനിലെ ആശുപത്രികളില്‍ ഇപ്പോള്‍ കോവിഡ് രോഗികളില്ലെന്ന് ചൈന. വുഹാനില്‍ കേസുകളൊന്നും അവശേഷിക്കുന്നില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ ഉത്ഭവിച്ചതെന്നാണ് കരുതപ്പെടുന്നത്. ഡിസംബറില്‍ പ്രത്യക്ഷപ്പെട്ട വൈറസ് പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയായിരുന്നു. ആഗോളതലത്തില്‍ 2,931,923 പേര്‍ക്കാണ് ഇതുവരെ കോവിഡ്് സ്ഥിരീകരിച്ചത്. ഇതില്‍ 203,596 പേര് മരണമടഞ്ഞു.ചൈനയില്‍ ഏറ്റവും കൂടുതല്‍ കൊറോണ കേസുകളാണ് വുഹാനിലാണ് റിപ്പോര്‍ട്ട് ചെയ്തത്.46,452 പേര്‍ക്കാണ് വുഹാനില്‍ രോഗം സ്ഥിരീകരിച്ചത്. ചൈനയിലെ മൊത്തം കേസുകളുടെ 56 ശതമാനമാണിത്. 3869 മരണങ്ങളുമുണ്ടായി. ചൈനയിലെ മൊത്തം മരണങ്ങളുടെ 84 ശതമാനമാണിത്.വുഹാനിലെ വാര്‍ത്ത ആശ്വാസം നല്കുന്നതാണെങ്കിലും അമേരിക്ക പോലെയുള്ള രാജ്യങ്ങളിലെ അവസ്ഥ മോശമായിട്ട് തന്നെയാണ് തുടരുന്നത്.