കോവിഡ് ഭേദമായി 70 ദിവസത്തിന് ശേഷം വീണ്ടും രോഗം; ചൈനയില്‍ പുതിയ പ്രതിസന്ധി

കോവിഡിന്റെ പ്രഭവകേന്ദ്രമെന്ന് വിളിക്കുന്ന ചൈനയില്‍ കുറച്ച് കാലമായി ശുഭ വാര്‍ത്തകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. പൂര്‍ണമായി വൈറസിനെ ഒഴിവാക്കാന്‍ ആയിട്ടില്ലെങ്കിലും രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ട വുഹാനടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥിതിമെച്ചപ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ പുതിയ ഒരു പ്രതിസന്ധിയാണ് ചൈനയില്‍ ഉടലെടുത്തിരിക്കുന്നത്. കോവിഡില്‍ നിന്ന് മോചിതരായ ചിലര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നുമില്ലാതെ വീണ്ടും രോഗം വരുന്നുവെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം ഭേദമായി 70 ദിവസത്തിന് ശേഷം പോലും വീണ്ടും കോവിഡ് പൊസിറ്റീവ് ആയവരുടെണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

50-60 ദിവസങ്ങള്‍ക്ക് ശേഷം ഒരുപാട് പേര്‍ക്കാണ് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരാള്‍ വുഹാനിലെ മൂന്ന് ആശുപത്രികളിലാണ് സ്വന്തം ഫ്‌ലാറ്റിലേക്ക് മാറും മുമ്പ് ചികിത്സ നടത്തിയത്. ഫെബ്രുവരി മൂന്നാം ആഴ്ച മുതല്‍ 10 തവണയില്‍ കൂടുതല്‍ ഈ രോഗിക്ക് പരിശോധന നടത്തി. ഇടയ്ക്ക് നെഗറ്റീവ് കാണിക്കുകയും കൂടുതലായി എപ്പോഴും പൊസിറ്റീവ് ഫലവുമാണ് വന്നിരുന്നത്.

ഒരിക്കല്‍ കോവിഡ് മുക്തരായവര്‍ക്ക് ഈ വൈറസിനെ ചെറുക്കാനുള്ള ആന്റിബോഡി ശരീരത്തിലുണ്ടാക്കുമെന്ന പ്രതീക്ഷയെ ഈ വിലയിരുത്തല്‍ തകര്‍ത്തു കളയുന്നു. ഇത് തന്നെയാണ് ആരോഗ്യവിദഗ്ധരെയും കൂടുതല്‍ വിഷമത്തിലേക്ക് തള്ളിയിടുന്നത്. ചില ശേഷിപ്പുകള്‍ ചിലപ്പോള്‍ ശരീരത്തില്‍ ബാക്കിയായതാകും വീണ്ടും പൊസിറ്റീവ് ആകാന്‍ കാരണമെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ബാധിച്ചയാള്‍ക്കോ മറ്റുള്ളവര്‍ക്കോ ഇത് അപകടരമല്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍.

SHARE