ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണത്തില്‍ വുഹാനെ പിന്തള്ളി ചെന്നൈ. ഇന്നലെ 1,939 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരത്തെ ചെന്നൈ മറികടന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ 50,037 രോഗികളുണ്ടെന്നാണു കണക്ക്. ഈ സംഖ്യയെയും മറികടന്നാണ് ചെന്നൈയുടെ കുതിപ്പ്. മൊത്തം കോവിഡ് കേസുകളുടെ എണ്ണം 51,699 ആയി. മരണനിരക്കും കുതിക്കുകയാണ്. ഇതുവരെ 776 പേരാണ് ചെന്നൈയില്‍ മരിച്ചത്. തമിഴ്‌നാട്ടിലാകെ മരിച്ചവരുടെ 75.5 ശതമാനമാണിത്.
അതിനിടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കോവിഡ് ബാധിച്ചു മരിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. 40 പിന്നിട്ടവരും പ്രമേഹം, രക്തസമ്മര്‍ദം, മറ്റു ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരും പുറത്തു ജോലിക്കു പോകുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.