കോവിഡ് 19 ബാധിച്ച് ചാനല്‍ ക്യാമറമാന്‍ മരിച്ചു

തിരുപ്പതി: ആന്ധ്രാ പ്രദേശില്‍ കോവിഡ് 19 ബാധിച്ച് ചാനല്‍ ക്യാമറമാന്‍ മരിച്ചു. സ്വകാര്യ ചാനല്‍ ക്യാമറമാനായ പാര്‍ത്ഥസാരഥിയാണ് മരിച്ചത്. 45കാരനായ ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി മാധ്യമ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇദ്ദേഹം. ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ട്.

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആന്ധ്രയില്‍ ഞായറാഴ്ച മാത്രം 1,933പേര്‍ക്കാണ് രേഗം സ്ഥിരീകരിച്ചത്. 29,168പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 13,428പേരാണ് ചികിത്സയിലുള്ളത്. 329പേര്‍ മരിച്ചു.

SHARE