സംസ്ഥാനത്ത് ഒരാഴ്ച്ചക്കിടെ കോവിഡ് സ്ഥിരീകരിച്ചത് 1159 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു.ഒരാഴ്ച്ചക്കിടെ 1159 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഒമ്പത് ദിവസങ്ങളായി സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്.

ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കണക്ക് പുറത്ത് വന്നത് ജൂണ്‍ 27 നാണ്. 195 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതിനോടൊപ്പം രോഗമുക്തരാവുന്നവരുടെ എണ്ണവും ഉയരുന്നത് ആശ്വാസം പകരുന്നതാണ്. സംസ്ഥാനത്ത് ഇതുവരെ 4071 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1939 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.2108 പേരാണ് രോഗമുക്തരായത്. ഇനിയും കോവിഡ് കേസുകള്‍ കുത്തനെ ഉയരുമെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

SHARE