സംസ്ഥാനത്ത് ഒരാഴ്ചക്കിടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് പകര്‍ന്നത് രണ്ടായിരത്തിലധികം പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് പകര്‍ന്നവരുടെ എണ്ണം രണ്ടായിരം കടന്നു. രണ്ടര മാസത്തിനിടെ സംസ്ഥാനത്ത് ആകെയുള്ള 3171 സമ്പര്‍ക്കരോഗികളില്‍ 2097 പേര്‍ക്കും രോഗം പകര്‍ന്നത് കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്. ഒരാഴ്ചക്കിടെ തിരുവനന്തപുരത്ത് 794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴം, എറണാകുളം, മലപ്പുറം ജില്ലകളിലും സ്ഥിതി സങ്കീര്‍ണമാണ്.

കഴിഞ്ഞ മാസം സമ്പര്‍ക്കരോഗികള്‍ 10 ശതമാനത്തില്‍ താഴെയായിരുന്നെങ്കില്‍ ഇപ്പോഴത് 32 ശതമാനമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് സാമൂഹ്യവ്യാപനം സംഭവിച്ചുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. രാജ്യത്ത് ആദ്യമായാണ് സമൂഹവ്യാപനം സ്ഥിരീകരിക്കുന്നത്.

SHARE