യു.എ.ഇയില്‍ രോഗവ്യാപനം കുറയുന്നു; കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍

അബുദാബി: രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്ന സാഹചര്യത്തില്‍ യു.എ.ഇയില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍. സഞ്ചാര നിയന്ത്രണം നിലനില്‍ക്കുന്ന അബൂദാബിയില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് അനുമതി കൂടാതെ യാത്ര ചെയ്യാം.

1939 പേരാണ് ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതില്‍ 1091ഉം സംഭവിച്ചത് സൗദി അറേബ്യയിലാണ്. ഗള്‍ഫിലെ മൂന്നര ലക്ഷം രോഗികളില്‍ ഏതാണ്ട് ഒന്നര ലക്ഷത്തോളം പേരും സൗദിയിലാണ്. യു.എ.ഇയില്‍ 295 മരണവും 43000 രോഗികളുമാണുള്ളത്. ഖത്തറും കുവൈത്തും യു.എ.ഇക്ക് മുന്നിലാണ്. രോഗവ്യാപനം ഫലപ്രദമായി അമര്‍ച്ച ചെയ്യാന്‍ സാധിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഇളവുകള്‍ യു.എ.ഇ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദുബൈയില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തിലായി. ഷോപ്പിങ് മാളുകളില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശന അനുമതി നല്‍കി. നേരത്തെ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കുട്ടികള്‍ക്കും മാളുകളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല.

SHARE