സംസ്ഥാനത്ത് 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൂടി കേവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ്്-8,ഇടുക്കി-5,കൊല്ലം-2,തിരുവനന്തപുരം-1,കോഴിക്കോട്-1,തൃശൂര്‍-1,പത്തനംതിട്ട-1,കണ്ണൂര്‍-1,മലപ്പുറം-1 എന്നിവിടങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതുവരെ 286 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. അതില്‍ 256 പേര്‍ ചികിത്സയിലുണ്ട്. 165934 പേര്‍ നിരീക്ഷണത്തിലാണ്. 165291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ്.ഇന്ന് 8456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

SHARE