ലോക്ക്ഡൗണ്‍ ഇളവ്; കോവിഡ് കേസുകള്‍ ഇരട്ടിച്ചത് അഞ്ച് സംസ്ഥാനങ്ങളില്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവ് മൂലം അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഇരട്ടിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ ഇരട്ടിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും മെയ് നാല് വരെ 3000 കേസുകളുണ്ടായിരുന്നത് യഥാക്രമം 6532, 6849 ആയി മാറി. ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. ബിഹാറില്‍ 500ല്‍നിന്ന് ഇതേ കാലയളവില്‍ 2700 ആയി ഉയര്‍ന്നു.സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായും ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടര്‍മാരുമായും ആരോഗ്യ സെക്രട്ടറി പ്രീതി സുഡാന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ഓരോ കണ്ടെയ്ന്‍മെന്റ് സോണുകളും വിശകലനം ചെയ്യേണ്ടതുണ്ടെന്ന് ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചു.

SHARE