കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു; രാജ്യത്ത് പുതുതായി 17,296 പേര്‍ക്ക് കൂടി രോഗം

ന്യൂഡല്‍ഹി: രാജ്യത്തെ പുതിയ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 17,296 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 407 പേര്‍ മരിക്കുകയും ചെയ്തു.

ഇതുവരെ 15,301 പേരാണ് ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. 4,90,401 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1,89,463 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,85,637 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.മഹാരാഷ്ട്രയില്‍ മാത്രം രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിനടുത്തെത്തിയിട്ടുണ്ട്. 6931 പേരാണ് അവിടെ മരിച്ചത്.

SHARE