കൊവിഡ്; ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും

കൊവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാല്‍ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കിയേക്കും. അസാധാരണ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനാകും ഇതില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും ടീക്കാറാംമീണ വ്യക്തമാക്കി.

കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ചട്ട പ്രകാരം ജൂണ്‍ 19 നു മുന്‍പ് നടത്തണ്ടേതാണ്. ഇതിനിടയിലാണ് ചവറ നിയമസഭാ മണ്ഡലത്തില്‍ ഒഴിവു വന്നത്. രണ്ടു മണ്ഡലങ്ങളിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ആലോചന. ഇതിനുള്ള നടപടിക്രമങ്ങള്‍ ഏപ്രിലില്‍ തുടങ്ങണം. എന്നാല്‍ നിലവിലുള്ള സാഹചര്യങ്ങള്‍ അസാധാരണമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു.