കൊവിഡെന്ന് സംശയം; ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്ര ആസ്പത്രിയില്‍

ന്യൂഡല്‍ഹി: കൊവിഡ് 19 ലക്ഷണങ്ങളെന്ന സംശയത്തെ തുടര്‍ന്ന് ബി.ജെ.പി ദേശീയ വക്താവ് സംപിത് പത്രയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ബിജെപി ദേശീയ വക്താവ് സാംബിത് പത്രയെ ഗുഡ്ഗാവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി പി.ടി.ഐ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബി.ജെ.പിയുടെ സാമൂഹ്യ മാധ്യമ പ്രചാരണ മേധാവി കൂടിയായ പത്രയെ ഗുര്‍ഗോണിലെ സ്വകാര്യ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, പാത്രയുടെ ലക്ഷണങ്ങള്‍ കൊവിഡ് 19 ന്റെത് തന്നെയാണോയെന്ന് വ്യക്തമായിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹത്തിന് കൊവിഡ് സമാനമായ ലക്ഷണങ്ങള്‍ പ്രകടമായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ബി.ജെ.പിയുടെ മുഖമായി ചാനലുകളിലും സോഷ്യല്‍മീഡിയകളിലും നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് സംപിത് പത്ര. ട്വിറ്ററിലും മറ്റും വ്യാജമായ പല ആരോപണങ്ങളും നടത്തിയ വിവാദത്തിലായ നേതാവ് കൂടിയാണ് പാത്ര. അതേസമയം വിഷയത്തില്‍ ബി.ജെ.പി നേതൃത്വത്തിന്റെ പ്രതികരണം വന്നിട്ടില്ല.