കോവിഡിന്റെ പാര്‍ശ്വഫലമായി ഉണ്ടാകുന്ന വിഷാദത്തെ സൂക്ഷിക്കുക

കോവിഡിന്റെ പാര്‍ശ്വഫലമായി വിഷാദരോഗം, ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നതായി പഠനം. വൈറസ് നാഡീവ്യൂഹത്തെ ബാധിക്കുന്നതിന്റെ ഫലമാണിത്. The Laryngoscope ജേണലില്‍ ആണ് ഇത് സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചത്. മണം, രുചി എന്നിവ തിരിച്ചറിയാനുള്ള കഴിവ് നഷ്ടമാകുന്നതുമായും ഇതിനു ബന്ധമുണ്ട് എന്നും ഈ പഠനം പറയുന്നു.

രോഗം സ്ഥിരീകരിച്ച 114 രോഗികളെ ആറാഴ്ച നിരീക്ഷിച്ച ശേഷമാണ് ഈ കണ്ടെത്തല്‍. ഇവരില്‍ 21.1 % ആളുകളും വിഷാദാവസ്ഥ ഉണ്ടായി എന്നു പറയുന്നു. ഇതില്‍തന്നെ 10.5% പേര്‍ക്ക് കടുത്ത വിഷാദരോഗം ആണെന്നും കണ്ടെത്തി. എന്തായാലും കൊറോണ വൈറസ് നാഡീവ്യൂഹത്തിലും തകരാറുകള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഈ പഠനം പറയുന്നത്.

SHARE