കോവിഡ്: ഫലസ്തീന്റെ കൈപിടിച്ച് സൗദി- 2.66 ദശലക്ഷം ഡോളറിന്റെ സഹായം

റിയാദ്: കോവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ ഫലസ്തീന് 2.66 ദശലക്ഷം യു.എസ് ഡോളര്‍ സഹായം നല്‍കി സൗദി ഭരണകൂടം. സര്‍ക്കാറിന്റെ സഹായസംഘടന കിങ് സല്‍മാന്‍ ഹുമാാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററില്‍ നിന്നാണ് തുക പ്രഖ്യാപിച്ച്ത. ചികിത്സാ ഉപകരണങ്ങള്‍ അടക്കമുള്ളവയ്ക്കാണ് സഹായം.

ഈ മാസം ഒന്നിന് തുര്‍ക്കിയും ഫലസ്തീനില്‍ സഹായമെത്തിച്ചിരുന്നു. ഡയഗണോസ്റ്റിക് കിറ്റുകള്‍, എന്‍95 മാസ്‌കുകള്‍, അണുനശീകരണ ഉപകരണങ്ങള്‍, ഓക്‌സിജന്‍ മാസ്‌കുകള്‍, പി.സി.ആര്‍ ഉപകരണങ്ങള്‍ എന്നിവയാണ് തുര്‍ക്കി എത്തിച്ചത്.

ഫലസ്തീനില്‍ ഇതുവരെ 517 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 102 പേര്‍ രോഗമുക്തി നേടി. നാലു പേര്‍ മരണത്തിന് കീഴടങ്ങി.

SHARE