കോവിഡ് സ്ഥിരീകരിച്ച മലയാളി യുവതി ഗുജറാത്തില്‍ ജീവനൊടുക്കി


അഹമ്മദാബാദ്: കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മലയാളി വനിത ഗുജറാത്തില്‍ജീവനൊടുക്കി. അഹമ്മദാബാദ് ഭദ്രയില്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസില്‍ സ്റ്റെനോഗ്രാഫറായി ജോലിചെയ്തുവരികയായിരുന്നു മിനു നായര്‍ (48) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അഹമ്മദാബാദ് മേഘാനി നഗറിലെ നേതാജി അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം.

പനിയെ തുടര്‍ന്ന് സിവില്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ തേടുമെന്നറിയിച്ച് വീട്ടിലേക്ക് മടങ്ങിയ ശേഷം ജീവനൊടുക്കിയെന്നാണ് സൂചന. ഭര്‍ത്താവുമായി അകന്ന് കഴിയുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ മകള്‍ വിവാഹിതയായി ആസ്‌ട്രേലിയയിലാണ്. മകന്‍ പ്ലസ്ടു വിദ്യാര്‍ഥി.

SHARE