കോവിഡ് ബാധിച്ച് വിദേശത്ത് ഇതുവരെ മരിച്ചത് 149 മലയാളികള്‍


തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചത് 149 മലയാളികള്‍. മാര്‍ച്ച് 31 മുതല്‍ ഇന്നലെ വരെയുള്ള നോര്‍ക്കയുടെ കണക്കാണിത്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് യുഎഇയിലാണ്. രാജ്യം തിരിച്ചുള്ള കണക്ക് ഇങ്ങനെ: യുഎസ് – 33, യുഎഇ – 70, ബ്രിട്ടന്‍-12, സൗദി അറേബ്യ – 12, കുവൈറ്റ് – 17, ഒമാന്‍ – 2, ജര്‍മനി – 1, അയര്‍ലന്‍ഡ്- 1. ഒരാളുടെ ജില്ലയും മരിച്ച സ്ഥലവും ശേഖരിക്കാനായിട്ടില്ല.

4 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലായിരുന്നു മരണം.

SHARE