ജീവനക്കാരന് കോവിഡ്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; എഎ റഹീം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എഎ റഹീം ഉള്‍പ്പെടെ ആറു പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം കുന്നുകുഴിയിലുളള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സെക്രട്ടറി എഎ റഹീം ഉള്‍പ്പെടെ ആറു പേര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

കഴിഞ്ഞ ദിവസം മുതല്‍ തന്നെ കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ഓഫീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.വരുന്നവരുടെ പേരു വിവരങ്ങള്‍ കുറിച്ചു വച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുറച്ച് ആളുകള്‍ മാ്ത്രമാണ് ഓഫീസില്‍ എത്തിയതെന്നാണ് എ എ റഹീം വിശദീകരിക്കുന്നത്. എ എ റഹീമിന്റെ ഉള്‍പ്പെടെ കോവിഡ് പരിശോധന ഉടന്‍ തന്നെ നടത്തും.

SHARE