കൊറോണ; കര്‍ശന നടപടികളുമായി വയനാട് ജില്ലാ ഭരണകൂടം: ക്വാറന്റെയ്ന്‍ ലംഘിച്ചാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും

കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി വയനാട് ജില്ലാ ഭരണകൂടം. ക്വാറന്റെയ്ന്‍ ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കും. നിരീക്ഷണം ശക്തമാക്കാന്‍ ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്തി. ജാഗ്രത തുടരണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി പരിശോധന തമിഴ്‌നാടും കര്‍ണാടകയും ശക്തമാക്കി.

വയനാട് ജില്ലയിലെ കോവിഡ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചു. എന്നാല്‍ ജാഗ്രത തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 912 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് വയനാട്ടിലെത്തുന്ന മുഴുവന്‍ ആളുകളും സ്വന്തം നിലയില്‍ ക്വാറന്റൈന് വിധേയരാകണമെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് വയനാട്ടില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

SHARE