കോവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ യുവാവ് മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൊവിഡ്19 ബാധിച്ച് യുവാവ് മരിച്ചു. യുപി ബസ്തി സ്വദേശിയായ 25കാരനാണ് മരിച്ചത്. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമാണിത്. കൊറോണ വൈറസ് ബാധ രൂക്ഷമായ മഹാരാഷ്ട്ര സന്ദര്‍ശിച്ച കാര്യം യുവാവ് മറച്ചുവെച്ചുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. മഹാരാഷ്ട്രയില്‍ 10 പേര്‍ മരിച്ചപ്പോള്‍ തെലങ്കാനയില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഗുജറാത്തില്‍ 6 പേരും മരിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1800 കടന്നു. ചൊവ്വാഴ്ച മാത്രം 227 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 124 ആയി. ചൊവ്വാഴ്ച 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് കൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നത്. സംസ്ഥാനത്തെ 16 ജില്ലകളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ, കോവിഡ്19 ബാധിച്ച് അമേരിക്കയില്‍ മറ്റൊരു മലയാളി കൂടി മരിച്ചു. എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞാമ്മ സാമുവല്‍(85) ആണ് മരിച്ചത്. ന്യൂജേഴ്‌സിയിലാണ് മരണം സംഭവിച്ചത്. ഇവര്‍ ചികില്‍സയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

SHARE