കോവിഡ് ബാധിതനായ ബ്രിട്ടീഷ് പൗരന്‍ തൃശൂരില്‍ ഉത്സവത്തില്‍ പങ്കെടുത്തു; കൂടെ നൃത്തം ചെയ്തവര്‍ റിപ്പോര്‍ട്ട് ചെയ്യണം

തൃശ്ശൂര്‍: കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ പെട്ട കുട്ടനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് നിരവധിപേരോടൊപ്പം സെല്‍ഫിയെടുത്തതായി റിപ്പോര്‍ട്ട്. മാര്‍ച്ച് എട്ടിന് നടന്ന ഉത്സവത്തിനിടെ ഇയാളുമായി സമ്പര്‍ക്കത്തില്‍പെട്ടവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി.

ബ്രിട്ടീഷ് പൗരനുമായി ഹസ്തദാനം നടത്തിയവരോ, സെല്‍ഫിയെടുത്തവരോ, ഡാന്‍സ് ചെയ്തവരോ ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തില്‍പെട്ടവരോ ഉടന്‍ ആരോഗ്യവകുപ്പുമായോ, ദിശാ നമ്പറുകളിലോ ബന്ധപ്പെടണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടോള്‍ ഫ്രീ നമ്പറായ 1056 അല്ലെങ്കില്‍ 04872320466 എന്ന നമ്പരില്‍ വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ എടുക്കുകയും ടിക്ടോക്കില്‍ വീഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. വീഡീയോ ദൃശ്യങ്ങള്‍ വിശദമായി ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്.

SHARE