കോവിഡ് അതീവ ഗുരുതര അസുഖമല്ല; ചികിത്സ തേടാനുള്ള മടിയാണ് ഭയപ്പെടുത്തുന്നതെന്ന് എയിംസ് മേധാവി

കോവിഡ് 19 അതീവ ഗുരുതരമായ അസുഖമല്ലെന്നും മറിച്ച് ചികിത്സയോട് വൈമുഖ്യം പുലര്‍ത്തുന്നതാണ് രോഗവും വ്യാപിക്കുന്നതിനും മരണനിരക്ക് ഉയരുന്നതിനും കാരണമെന്നും എയിംസ് ഡയറക്ടര്‍ ഡോ.രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് ബാധിച്ച 90-95 ശതമാനം രോഗികള്‍ക്കും അസുഖം മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുമോ എന്ന ആശങ്ക മൂലം ചിലര്‍ ചികിത്സ തേടാന്‍ മടിക്കുന്നു. ഇതാണ് ഏറെ ഭയപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 ഉള്ള അല്ലെങ്കില്‍ പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ചികിത്സ തേടുന്നില്ല. ആ നില തുടരുകയാണെങ്കില്‍ ചികിത്സയിലുണ്ടാകുന്ന കാലതാമസം മൂലം മരണനിരക്ക് ഉയരുന്ന സാഹചര്യമുണ്ടാകും. ഭൂരിഭാഗം കോവിഡ് 19 രോഗികള്‍ക്കും സപ്പോര്‍ട്ടീവായ ചികിത്സ മാത്രമേ ആവശ്യമുളളു. 15 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ തെറാപ്പിയടക്കമുള്ള മരുന്നുകള്‍ ആവശ്യമായി വരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

SHARE