സഊദിയില്‍ ഇന്ന് എട്ട് മരണം, 435 സ്ഥിരീകരണം; 889 പേര്‍ക്ക് രോഗശമനം

അഷ്റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ ഇന്ന് മാത്രം 435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 5369 ആയി. എട്ട് പേര് കൂടി ഇന്ന് മരണപെട്ടതോടെ 73 പേരാണ് ഇതുവരെ മരിച്ചത്. 4407 പേര്‍ രാജ്യത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 65 പേരുടെ നില ഗുരുതരമാണ്. അതേസമയം സഊദിയില്‍ ഇന്ന് 84 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗം ഭേദമായവര്‍ 889 ആയി.

റിയാദ് 114, മക്ക 111, ദമ്മാം 69, മദീന 50, ജിദ്ദ 46, ഹുഫൂഫ് 16, ബുറൈദ 10, ദഹ്റാന്‍ 7, തബൂക്ക് 4, ഹാഇല്‍ 1, അല്‍ഖര്‍ജ് 1, അല്‍ബാഹ 1, അല്‍കോബാര്‍ 1, സ്വാംത 1, ബിശ 1, അബഹ 1, താഇഫ് 1 എന്നിവിടങ്ങളിലാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ . മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഊദിയിലെ സുപ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലാണ് ഇന്ന് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്.

SHARE