അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ഇന്ന് 24 പേര് കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് മരിച്ചവുടെ എണ്ണം 549 ആയി. 1869 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 89011 ആയി. പുതുതായി 1484 പേര് കൂടി സുഖം പ്രാപിച്ചതോടെ ആകെ 65790 പേര്‍ക്ക് രോഗമുക്തിയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 22672 പേര് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 1264 പേരുടെ നില ഗുരുതരമാണ് . ഇവരില്‍ പലര്‍ക്കും നേരത്തെ വിവിധങ്ങളായ രോഗങ്ങള്‍ ഉള്ളവരാണെന്നു മന്ത്രാലയം വെളിപ്പെടുത്തി .
മേഖല തിരിച്ചുള്ള പുതിയ രോഗബാധിതരുടെ കണക്ക്: റിയാദ് 556 , മക്ക 300 , ജിദ്ദ 279 , ദമ്മാം 123 , ഹുഫൂഫ് 119 , ഖതീഫ് 78 , ദര്‍ഇയ 72 , മദീന 57 , അല്‍കോബാര്‍ 36 , താഇഫ് 27 , ഹദ്ദ 27 , അല്‍മുബറസ് 17 , യാമ്പു 16 , ബെയ്ശ് 16 , നജ്റാന് 16 , അല്‍ജഫര്‍ 13 , മഹായില്‍ അസീര്‍ 9 , തബൂക്ക് 9 , അല്‍ഹദ 8, അബു ഒര്വ 6 , ഖമീസ് മുശൈത്ത് 5, നാരിയ 5 , മന്ദഖ് 4, ജുബൈല്‍ 4 , ജിസാന്‍ 4 , ഖുലൈസ് 4 , അല്‍മുദൈലിഫ് 3 , അല്മുവയ്ഹ് 3 , ദഹ്റാന്‍ 3 , ഹഫര്‍ അല്‍ബാതിന്‍ 3 , അല്ലൈത്ത് 3 , വാദി ദവാസിര്‍ 3 , ബല്‍ജുര്‍ശി 2 , അല്‍ബാഹ 2 , നമിറ 2 , ഉമ്മുല്‍ദൗം 2 , അബഹ 2 , ബഖീഖ് 2 , ഹാഇല്‍ 2 , ശറൂറ 2 , മുസാഹ്മിയ 2 , മറാത് 2, ശഖ്റ 2 , താദിഖ് 2 , അല്മഖുവ , അല്‍ഐസ്, വാദി അല്‍ഫറ, അല്‍ബുഖൈരിയ, ഉനൈസ, അല്‍സഹന്‍, ദലം, അല്‍ഹര്‍ജ, അല്‍നമാസ്, ബല്ലസ്മര്‍ , ദഹ്റാന്‍ അല്‍ജുനൂബ്, അഹദ് റുഫൈദ, സബ്ത് അല്‍അലായ, അല്‍ഖഫ്ജി, ദവാദ്മി, സുലൈല്‍, അല്‍ഖര്‍ജ് എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് .