കോവിഡ്19; ഗായകന്‍ ആദം ശ്ലേലേസിങ്കര്‍ അന്തരിച്ചു


കൊവിഡ് 19 ബാധയെ തുടര്‍ന്ന് അമേരിക്കന്‍ ഗായകന്‍ ആദം ശ്ലേലേസിങ്കര്‍ അന്തരിച്ചു. 52 വയസായിരുന്നു. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അദ്ദേഹം കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സ തേടിയത്. തുടര്‍ന്ന് ഇന്നലെയോടെ കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഫൗണ്ടന്‍സ് ഓഫ് വെയ്ന്‍ എന്ന റോക്ക് ബാന്‍ഡിന്റെ സ്ഥാപകനായ ആദം ഗ്രാമി എമ്മി പുരസ്‌കാര ജേതാവാണ്. നടന്‍ ടോം ഹാങ്കസ് സംവിധാനം ചെയ്ത ദാറ്റ് തിങ്‌സ് യു ഡൂ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.