കോവിഡ്: 6000 തടവുപുള്ളികളെ വിട്ടയയ്ക്കും; മഹാരാഷ്ട്രയില്‍ പതിനൊന്നായിരം തടവുകാര്‍ക്ക് പരോള്‍

ചണ്ഡീഗഡ്: കൊറൊണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പഞ്ചാബില്‍ 6000 തടവുപുള്ളികളെ വിട്ടയയ്ക്കും. പഞ്ചാബ് സര്‍ക്കാരാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്. താരതമ്യേന ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട തടവുകാരെയാണ് വിട്ടയയ്ക്കുക.

അതേസമയം, മഹാരാഷ്ട്രയില്‍ പതിനൊന്നായിരം തടവുകാര്‍ക്ക് പരോളും അനുവദിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയത് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണസംഖ്യ ഉയരുകയാണ്.

കൊറോണ കേസുകളുടെ വര്‍ധനവിന്റെ തോതില്‍ കുറവ് ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രോഗ ബാധിതരുടെ എണ്ണം 700 കടന്നു. മരിച്ചവരുടെ എണ്ണം 20 ആയി. അയല്‍രാജ്യങ്ങളിലെ കൊറോണ പ്രതിരോധനത്തിന് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

SHARE