കൊവിഡ്; ‘പൂള്‍ ടെസ്റ്റിങ്ങ്’? എന്താണ്

കോവിഡ് ലോകരാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ലോകമെമ്പാടും പരിശോധനാ കിറ്റുകളുടെ ക്ഷാമം നേരിടുകയാണ്, ആവശ്യത്തിന് ടെസ്റ്റുകള്‍ നടത്താന്‍ കഴിയാത്തതു രോഗനിയന്ത്രണത്തിന് വിഘാതമാവുകയാണ് പല രാജ്യങ്ങളിലും. ഇതിനിടയിലാണ് ജര്‍മ്മനിയില്‍ നിന്ന് കൊവിഡ് 19 ന്റെ രോഗനിര്‍ണ്ണയത്തിലുള്ള ‘പുതിയ ടെസ്റ്റിങ്ങ് രീതി’ യെ കുറിച്ച് വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഇതിന് ഉപയോഗയുക്തമാക്കിയിരിക്കുന്നതു ഒരു പുതിയ തത്വം അല്ല, സമാന രീതിയില്‍ സ്‌ക്രീന്‍ ചെയ്യാന്‍ മുന്‍പും ഈ ‘സാമ്പിളുകള്‍ പൂള്‍’ ചെയ്യുന്ന രീതി ഉപയോഗിച്ചിരുന്നു എന്നാണ് ഡോ. ദീപു സദാശിവനും ഡോ. നീതു ചന്ദ്രനും ഇന്‍ഫോ ക്ലിനിക്കിന്റെ പേജില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത്. ഈ രീതി ആദ്യം നിര്‍ദ്ദേശിച്ചത് 1943 ല്‍ ഡോര്‍ഫ്മാന്‍ എന്ന ശാസ്ത്രജ്ഞന്‍ ആണ്.

എന്താണ് ഉപയോഗിക്കുന്ന രീതി?

വിവിധ രോഗികളില്‍ നിന്ന് ശേഖരിച്ച സ്രവങ്ങളുടെ സാമ്പിളുകള്‍ അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഒരു ബഫര്‍ ലായനിയില്‍ സംയോജിപ്പിച്ച് ജഇഞ രീതി ഉപയോഗിച്ച് പരിശോധിക്കുന്നു. റിസള്‍ട്ട് നെഗറ്റീവാണെങ്കില്‍, അത്രയും രോഗികള്‍ക്ക് പരിശോധനാ ഫലം നെഗറ്റീവ് എന്ന് നിഗമിക്കാം.

ഇനി മിനി പൂള്‍ പോസിറ്റീവാണെങ്കില്‍, അതിലെ ഓരോ രോഗികളുടെയും റിസര്‍വ്വ് സാമ്പിളുകള്‍ വെവ്വേറെ പരിശോധിക്കുന്നു. അതിലൂടെ പോസിറ്റീവ് സാമ്പിള്‍ 4 മണിക്കൂറിനുള്ളില്‍ തിരിച്ചറിയാന്‍ കഴിയും. ജര്‍മ്മന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ ടെസ്റ്റ് അപ്രൂവ് ചെയ്തിട്ടുണ്ട്. ഇത് പരീക്ഷിച്ചറിയുന്നതിന്റെ ഭാഗമായി 50 രോഗികളുടെ സാമ്പിള്‍ ഉപയോഗിച്ച് ഒരു ഫീല്‍ഡ് ട്രയലും നടത്തിയിരുന്നു.

5 സാമ്പിളുകള്‍ വീതമുള്ള 10 മിനി പൂളുകളില്‍ രോഗിയുടെ സാമ്പിളുകള്‍ ക്ലസ്റ്റര്‍ ചെയ്യുകയും സമാന്തരമായി വ്യക്തിഗതമായി പരിശോധിക്കുകയും ചെയ്തു. 50 രോഗികളുടെ സാമ്പിളുകളില്‍ 5 സാമ്പിളുകള്‍ ടഅഞട ഇീഢ2 പോസിറ്റീവ് ആയിരുന്നു. ഈ സാമ്പിളുകള്‍ 4 പൂളുകളില്‍ കണ്ടെത്തി. ടഅഞട ഇീഢ2 ഇല്ലാത്ത രോഗികളില്‍ നിന്ന് സാമ്പിളുകള്‍ മാത്രം മിശ്രിതമായിരുന്ന മിനി പൂളുകള്‍ ഓരോന്നും നെഗറ്റീവ് ഫലം നല്‍കി.

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഈ ടെസ്റ്റിങ് രീതിയുടെ പ്രസക്തിയെന്ത്?

ഇതിലൂടെ ടെസ്റ്റിങ്ങ് സംവിധാനത്തിന്റെ ക്ഷമത പല മടങ്ങുയര്‍ത്താന്‍ കഴിയും.

പരിമിതമായ ടെസ്റ്റിങ്ങ് വിഭവ ശേഷിയിലും കൂടുതല്‍ പേരില്‍ രോഗ നിര്‍ണ്ണയ ടെസ്റ്റ് നടത്താന്‍ ഈ രീതി സഹായിക്കുന്നു.

ഈ ലബോറട്ടറി ഫലങ്ങളുടെ അടിസ്ഥാനത്തില്‍, പ്രത്യേകിച്ചു ലക്ഷണമില്ലാത്ത ആളുകളുടെ വലിയ ഗ്രൂപ്പുകളില്‍ ടെസ്റ്റുകള്‍ നടത്താന്‍ കഴിയും, അതിലൂടെ വന്‍തോതില്‍ ടെസ്റ്റിങ്ങിന്റെ ചിലവ് ചുരുക്കാന്‍ കഴിയും.

റിസ്‌ക് ഗ്രൂപ്പുകളായ പ്രൊഫഷണല്‍സില്‍ ഉദാ: ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പോലീസ്, അഗ്‌നിശമന സേന, ഭരണം, ഭക്ഷ്യ വ്യവസായം, ആര്‍മി, ഫാക്ടറികള്‍ തുടങ്ങിയവരില്‍ രോഗം നേരത്തേ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും ഇത്തരം ടെസ്റ്റിങ്ങ് രീതി സഹായിക്കും.

ഉദാ: ഇതേ രീതിയില്‍ സമൂഹത്തില്‍ പ്രയോഗിക്കാന്‍ സാധിച്ചാല്‍ നിലവില്‍ പ്രതിദിനം ഏകദേശം 40,000 ടെസ്റ്റുകള്‍ ചെയ്യുന്ന ജര്‍മ്മനിയില്‍ അത് 200,000 മുതല്‍ 400,000 വരെ ടെസ്റ്റുകളായി ഉയര്‍ത്താനാകും.

പൂള്‍ ചെയ്യുന്ന സാമ്പിളുകളുടെ എണ്ണം കൂട്ടിയാലും കൃത്യതയുള്ള ഫലം കിട്ടുമോ എന്ന ഗവേഷണങ്ങളാണ് നിലവില്‍ നടന്നു കൊണ്ടിരിക്കുന്നത്.

ഈ പ്രക്രിയ ആഗോളതലത്തില്‍ വിപുലമായി പ്രയോഗിച്ചാല്‍ യഥാര്‍ത്ഥത്തില്‍ രോഗം ബാധിച്ച ആളുകളുടെ എണ്ണത്തെക്കുറിച്ച് മികച്ച വിവരങ്ങള്‍ വളരെ വേഗത്തില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയാണ് ഗവേഷകര്‍ പുലര്‍ത്തുന്നത്.

ലോകത്തു മറ്റു ഇടങ്ങളില്‍ ഈ രീതി അവലംബിക്കുന്നുണ്ടോ?

ഉണ്ട്, സമാന്തരമായി ലോകത്തു പലയിടങ്ങളിലും ഈ രീതിയില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇസ്രായേലില്‍ നടത്തിയ പഠനം ആങഖ ്യമഹല ല്‍ പ്രീ പബ്ലിഷ് ചെയ്തിട്ടുണ്ട്.(പിയര്‍ റിവ്യൂ ചെയ്യാത്ത പഠന ലേഖനം). അവരുടെ നിരീക്ഷണത്തില്‍ 32 പൂള്‍ ചെയ്ത സാമ്പിളുകളില്‍ നിന്ന് പോലും ഒരു പോസിറ്റിവ് ഉണ്ടെങ്കില്‍ ഞഠൂജഇഞ ടെസ്റ്റ് മുഖേന കണ്ടെത്താം എന്നാണു. തെറ്റായി നെഗറ്റിവ് ആവാനുള്ള സാധ്യത 10 % എന്നും.

അമേരിക്കയിലെ നെബ്രാസ്‌ക യിലും സമാനമായ രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ 50% വരെ റിയേജന്റ് ന്റെ അളവ് ലാഭിക്കാന്‍ കഴിയുന്നു അവിടെ.

ഈ ടെസ്റ്റ് ഇന്ത്യയില്‍ ഉപയോഗപ്പെടുത്തിക്കൂടേ?

തീര്‍ച്ചയായും നന്നാവും. പ്രത്യാശാ നിര്‍ഭരമായ ഒരു കാര്യം ഉണ്ടായിട്ടുണ്ട്. മാര്‍ച്ച് 30 നു ഇന്ത്യ സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡ്വൈസര്‍ വിജയരാഘവന്‍ തന്റെ ട്വീറ്റ് വഴി അറിയിച്ചിട്ടുണ്ട്, ഈ ടെസ്റ്റിങ് രീതി ഇന്ത്യ അവലോകനം നടത്തിക്കൊണ്ട് ഇരിക്കുകയാണെന്ന്. സാമൂഹിക വ്യാപനം കണ്ടെത്തുന്നതിനും ധാരാളം പേരെ ഒരുമിച്ച് പരിശോധിക്കുന്നതിനും ഇത് സഹായകമാകും, കോവിഡ് 19 നു എതിരെ ഉള്ള പോരാട്ടത്തില്‍ ഒരു ആയുധവും കൂടി ആവും.

എഴുതിയത് ഡോ: ദീപു സദാശിവന്‍ , ഡോ: നീതു ചന്ദ്രന്‍

SHARE