കോവിഡ് 19; സി.എ.എ ഉള്‍പ്പടെ പ്രധാന കേസുകള്‍ വൈകാന്‍ സാധ്യത

ന്യൂഡല്‍ഹി: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കൊറോണ വൈറസ് ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി സുപ്രീംകോടതിയുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്താന്‍ സാധ്യത. ഇനിയൊരറിയിപ്പുണ്ടാകുംവരെ അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നതെന്ന് അറിയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ രാജ്യശ്രദ്ധയാകര്‍ഷിച്ച കശ്മീര്‍, പൗരത്വ നിയമഭേദഗതി (സി.എ.എ.), ശബരിമല കേസകളെല്ലാം ഏറെനീളും.
ഹോളി അവധിക്കുശേഷം സുപ്രീംകോടതി തുറക്കുന്ന ഇന്ന് മുതല്‍ ശബരിമല വിഷയത്തില്‍ ഒമ്പതംഗ ബെഞ്ച് വാദം കേള്‍ക്കാനാണ് തീരുമാനിച്ചിരുന്നത്. അതിനുശേഷമാണ് സി.എ.എ., കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ തുടങ്ങിയ വിഷയം പരിഗണിക്കേണ്ടത്. എന്നാല്‍, തിങ്കളാഴ്ചമുതല്‍ ഇനിയൊരറിയിപ്പുണ്ടാകുംവരെ അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ മാത്രമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.