സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കോഴിക്കോട് ജില്ലയില്‍ മൂന്നായി

കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് ഒരാള്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിക്കാണ് കൊറോണ ബാധ ഉണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ മാത്രം മൂന്നുപേരാണ് കൊറോണ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.

ഇദ്ദേഹം വിദേശത്ത് നിന്ന് വന്നയാളാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വരും മണിക്കൂറില്‍ ഇത് സംബന്ധിച്ച് വ്യക്തത വരുമെന്നാണ് അറിയുന്നത്. നിലവില്‍ ജില്ലയില്‍ 8408 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം പുതുതായി 263 പേരാണ് നിരീക്ഷണ പട്ടികയില്‍ ഇടംപിടിച്ചത്.

കഴിഞ്ഞ ദിവസം 15 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നത്തെ ഒരാളെയും കൂടി കൂട്ടി സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 68 ആയി.

SHARE