ബംഗളൂരു: കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 69 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1056 ആയി. ഇതുവരെ 36 കോവിഡ് മരണങ്ങളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആകെ 480 പേരെ ഡിസ്ചാര്‍ജ് ചെയ്തതായും സംസ്ഥാന ആരോഗ്യ വകുപ്പ് ്അറിയിച്ചു.
മൈസൂരിലെ എല്ലാ കൊറോണ വൈറസ് രോഗികളും സുഖം പ്രാപിക്കുന്നതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. മൈസൂര്‍ നഗരത്തിലെ 90 കൊറോണ വൈറസ് രോഗികളാണ് ഇപ്പോള്‍ അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചത്. ഇതുസംബന്ധിച്ച പ്രഖ്യാപനം കര്‍ണാടക ആരോഗ്യ വകുപ്പാണ് വെള്ളിയാഴ്ച നടത്തിയത്.
അതിനിടെ 512 കോടി രൂപയുടെ മൂന്നാമത്തെ സാമ്പത്തിക പാക്കേജ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ചോളം കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുകയും ആശാ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് സാമ്പത്തിക പാക്കേജെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.