രാജ്യത്ത് കോവിഡ് മരണം 62 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 478 പേര്‍ക്ക്


രാജ്യത്ത് കൊവിഡ് മരണം 62 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളത് 2,322 പേരാണ്. 162 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 1,098,434 ആയി. 59,160 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 228,923 പേര്‍ രോഗമുക്തി തേടി. നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ്. 2,45,573 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. 6,058 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. സ്പെയിനില്‍ 1,17,710 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 10,935 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇറ്റലിയില്‍ 1,15,242 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 13,915 പേരാണ് മരിച്ചത്.

കേരളത്തില്‍ വെള്ളിയാഴ്ച ഒമ്പതുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് സ്വദേശികളായ ഏഴുപേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

SHARE