ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ അരലക്ഷത്തോട് അടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷത്തോടടുക്കുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ ആകെ കോവിഡ് ബാധിച്ചവര്‍ 49,391 പേരാണ്. 14182 പേര്‍ രോഗവിമുക്തരായി. 1694 രോഗികള്‍ മരണത്തിന് കീഴടങ്ങി. 15525 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയെ ആണ് ഏറ്റവുമധികം കോവിഡ് ബാധിച്ചത്. ഗുജറാത്തില്‍ 6245 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 5104 കോസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

SHARE