ലോക്ക്ഡൗണ്‍ 2.0; കൊറിയറുകള്‍ക്കും ഇ-കോമേഴ്‌സിനും അനുമതി; ഓണ്‍ലൈന്‍ വിപണി സജീവമാവുന്നു

ന്യൂഡല്‍ഹി: രണ്ടാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ ആരംഭിച്ചിരിക്കെ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ടാം ഘട്ട ലോക്ക്ഡൗണില്‍ ഏപ്രില്‍ 20 മുതല്‍ മെയ് 3 വരെയുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്.
വിവിധ മേഖലകളില്‍ ഇളവുകള്‍ അനുവദിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ രാജ്യത്ത് കൊറിയറുകള്‍ക്കും ഇ-കോമേഴ്‌സിനും അനുമതി നല്‍കി.

Image

രാജ്യത്തുടനീളം കൊറിയര്‍ സര്‍വീസുകളും ഏപ്രില്‍ 20 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പോസ്റ്റോഫീസുകളും തുറക്കാം.
ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് അവരുടെ വാഹനത്തിലും ആളുകള്‍ വഴിയും നിയന്ത്രണളോടെ വിതരണത്തിന് അനുമതി.

പാതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കില്ലെങ്കിലും കമ്പോളങ്ങളും തുറക്കാനും ആവശ്യസാധനങ്ങളുടെ വിതരണത്തിനും അനുമതിയുണ്ട്. അത്യാവശ്യവും അനിവാര്യവുമായ എല്ലാ ചരക്കുഗതാഗതവും അനുവദിക്കും. സ്വയം തൊഴില്‍ ചെയ്യുന്ന ഇലക്ട്രീഷ്യന്‍മാര്‍, ഐടി അറ്റകുറ്റപ്പണികള്‍, പ്ലംബര്‍മാര്‍, മോട്ടോര്‍ മെക്കാനിക്‌സ്, മരപ്പണിക്കാര്‍ എന്നിവ നല്‍കുന്ന സേവനങ്ങള്‍ക്ക് അനുമതി. വിനോദ സഞ്ചാരികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളും ഹോംസ്റ്റേകളും തുറക്കാന്‍ അനുമതി നല്‍കി. ഐടി സ്ഥാപനങ്ങള്‍ക്കും (50 ശതമാനം ജീവനക്കാരെ പാടുള്ളൂ) പ്രവര്‍ത്തിക്കാം.

അതേസമയം, ആദ്യഘട്ട ലോക്ക്ഡൗണ്‍ അവസാനിച്ചിരിക്കെ കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ അവശ്യവസ്തുക്കളുടെ ലഭ്യത 57 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കോവിഡ് -19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം അടച്ചുപൂട്ടലിലേക്ക് പോയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പ്രദേശികയിടങ്ങളില്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോമുകള്‍ വഴി നടന്ന സര്‍വേകളാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, പൊതുവിടങ്ങളില്‍ സാമൂഹിക അകലമാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കി.
പൊതു വിടങ്ങളില്‍ തുപ്പുന്നതും കുറ്റകരമാണ്.