മുംബൈ: കോവിഡ് 19 വൈറസിനെതിരെ ഉപയോഗിക്കുന്ന മരുന്നുകളുടെ അസംസ്കൃത വസ്തുക്കള്‍ക്ക് വന്‍ വിലവര്‍ദ്ധന. പത്തു മടങ്ങ് വര്‍ദ്ധനയാണ് ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റ്സ് (എ.പി.ഐ) എന്നറിയപ്പെടുന്ന വസ്തുക്കള്‍ക്ക് ഉണ്ടായിട്ടുള്ളത്.
ഹൈഡ്രോക്സി ക്ലോറോക്വിന്, അസിത്രോമിസിന്‍, ഇവര്‍മെക്ടിന്‍, വിറ്റാമിന്‍ ഡി3 എന്നീ മരുന്നുകളുടെ ചേരുവകളുടെ വിലയാണ് കുത്തനെ കയറിയത്. ഹൈഡ്രോക്സി ക്ലോറോക്വിന്റെ ഐ.പി.ഐകള്‍ക്ക് കിലോയ്ക്ക് 6500 രൂപയായിരുന്നു ഫെബ്രുവരിയില്‍ വില. ഇപ്പോള്‍ അത് എഴുപതിനായിരം! മാര്‍ച്ചില്‍ 7500 രൂപയായിരുന്നു ഇതിന്റെ വില.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ വിലയിലാണ് കൂടുതല്‍ വര്‍ദ്ധനവുണ്ടായത് എന്ന് ഇപ്ക ലാബ്സ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എ.കെ ജയിന് പറയുന്നു. ഇന്ത്യയില്‍ ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ പ്രധാന നിര്‍മാതാക്കളാണ് ഇപ്ക ലാബ്സ്.