കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പ്രതിപക്ഷം; വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി വേണം

കോവിഡ് 19 വൈറസിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹിക അകലം പാലിച്ച് നടത്തിയ വാര്‍ത്താ സമ്മേളനലാണ് പ്രതിരപക്ഷത്തിന്റെ പിന്തുണ ചെന്നിത്തല പ്രഖ്യാപിച്ചത്.

മറ്റെല്ലാ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാവരും ഒരുമിച്ച് നേരിടേണ്ട ദുരന്തമാണ്. എല്ലാവരും ജനങ്ങളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കേട്ട് സഹായങ്ങളുമായി യുഡിഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്യം ലോക്ക്ഡൗണില്‍ ആയ സമയത്ത് സ്വന്തം ജീവനെപ്പോലും മാറ്റിവെച്ച് സാഹസികമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിക്കു ആരോഗ്യമേഖലയിലേയും പോലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരേയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.

പ്രതിപക്ഷം മുന്നില്‍ വെച്ച നിര്‍ദ്ദേശങ്ങളില്‍ ഒട്ടുമിക്കതും പരിഗണിച്ച സര്‍ക്കാര്‍ നടപടിയേയും ചെന്നിത്തല പ്രശംസിച്ചു. എപിഎല്‍ ബിപിഎല്‍ വിത്യാസം കാണാതെ സംസ്ഥാനത്തെ എല്ലാവര്‍ക്കും സഹായം വരണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, രോഗ ബാധക്കിടെ രാജ്യത്ത് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിവേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പത്രങ്ങളില്‍ വഴി വൈറസ് പടരുമെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിവേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിമാനത്താവളം വഴി വന്നിറങ്ങിയ എല്ലാ ഗള്‍ഫ് യാത്രക്കാരുടെയും രക്തപരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫ് നാടുകളില്‍ നിന്ന് മടങ്ങിയെത്തിയവരിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധ വന്‍തോതില്‍ സ്ഥിരീകരിച്ചതെന്ന വസ്തുതയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ തിരുവനന്തപുരം ഉള്‍പ്പടെയുള്ള വിമാനത്താവളം വഴി വന്നിറങ്ങിയ എല്ലാ ഗള്‍ഫ് യാത്രക്കാരുടെയും രക്തപരിശോധന നടത്തണമെന്ന് ര്രമേശ് ചെന്നിത്തല. ഇവരോട് വീടുകളില്‍ സ്വയം ഒറ്റപ്പെട്ട് ഇരിക്കാനാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ പലരും അതിന് തയ്യാറാവുന്നില്ല. തിരുവനന്തപുരം വിമാനത്താവളം വഴി മാത്രം ആയിരക്കണക്കിനാളുകള്‍ എത്തിയിട്ടുണ്ട്. ഇവരുടെ ലിസ്റ്റ് സര്‍ക്കാര്‍ പക്കലുണ്ട്. അവര്‍ രോഗലക്ഷണങ്ങള്‍ കാണിക്കുന്നത് വരെ കാത്തു നില്‍ക്കാതെ അവരെ അടിയന്തരിമായി പരിശോധനയ്ക്ക് വിധേയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.