കാസര്‍കോട്ടെ കൊറോണ രോഗിയുടെ ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു

കാസര്‍കോട്: കാസര്‍കോട്ടെ കൊറോണ ബാധിതനായ രോഗി സഞ്ചരിച്ച ഭാഗിക റൂട്ട് മാപ്പ് പുറത്തുവിട്ടു. യാത്രയുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ രോഗി തയ്യാറാകാത്തമൂലമാണ് ഭാഗിക റൂട്ട്മാപ്പ് പുറത്തുവിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

കാസര്‍കോട് കൊവിഡ് 19 സ്ഥിരീകരിച്ചയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി പിറ്റേ ദിവസമാണ് കോഴിക്കോട്ടേക്കാണ് പോയത്.
അതേസമയം എവിടെയെല്ലാം പോയന്നതില്‍ രോഗി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. അവിടെ നിന്നും മാവേലി എക്സ്പ്രസില്‍ ട9 കംമ്പാര്‍ട്ട്മെന്റിലാണ് കാസര്‍കോടേക്ക് പോയത്. തുടര്‍ന്ന് മിക്ക ആഘോഷപരിപാടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഇതിനാല്‍ തന്നെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് വെല്ലുവിളിയായി.

മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാള്‍ നടത്തിയ മംഗലാപുരം യാത്രയുടെ വിവരങ്ങള്‍ റൂട്ട് മാപ്പ് തയ്യാറാക്കിയവരോട് വെളിപ്പെടുത്തിയിട്ടില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയുള്ള റൂട്ട്മാപ്പാണ് പുറത്തുവിട്ടിരിക്കുന്നത്.