മാഹിയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു

മാഹിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. പുതുച്ചേരി ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം കൂടിയാണ് മാഹി.യുഎഇയില്‍ നിന്ന് ആഴ്ചകള്‍ക്ക് മുന്‍പ് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഇ

അതിനിടെ കൊവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. 64കാരനാണ് ഇന്ന് മരിച്ചത്. മുംബൈയിലെ കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിന് പിന്നാലെ യുപിയിലെ നോയിഡയിലും രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

SHARE