എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകള്‍ അടക്കം എല്ലാം മാറ്റിവച്ചു

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു.  8, 9, 10, +2 സർവ്വകലാശാല പരീക്ഷയടക്കം സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളുമാണ് മാറ്റിയത്.  മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ പരീക്ഷകൾ മാറ്റിവയ്ക്കാതെ സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. എട്ടാം ക്ലാസ് മുതൽ സർവകലാശാല തലം വരെ ഇനി നടക്കാനിരിക്കുന്ന പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്.

കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് ഇന്ന് ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ തീരുമാനമായത്.