കോവിഡ് ബാധിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോവിഡ് ബാധിച്ച് ചണ്ഡീഗഢില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഏപ്രില്‍ ഒന്‍പതിന് നടത്തിയ ടെസ്റ്റിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദയ ശസ്ത്രക്രിയക്കായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഫഗ്‌വാരയിലെയും ലുധിയാനയിലെയും ചികിത്സയ്്ക്ക് ശേഷമാണ് കുട്ടിയെ ചണ്ഡീഗഢിലെ പിജിഐഎംഈആര്‍ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.681 പേര്‍ക്കാണ് കോവിഡ്19 മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായത്.

SHARE