രാജ്യത്ത് 24 മണിക്കൂറിനിടെ 3320 പോസിറ്റീവ് കേസുകള്‍; 95 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3320 കോവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചു. മരണം 95 ആയി. ഇതോടെ രോഗബാധിതരുടെ എണ്ണം 59,662 ആയി ഉയര്‍ന്നു. 95 മരണങ്ങളും ഈ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1981 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരിച്ചത്.

അതേസമയം, ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 276,216 ആയി. 4,012,841 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

SHARE