കോവിഡ്; രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു; മരണം നൂറായി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് രാജ്യത്തിന്റെ അവസ്ഥ ഗുരുതരമാകുന്നു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം 100 കടന്നിരിക്കുകയാണ്. 3,500ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 535 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇന്നലെ 52 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജസ്ഥാനിലും കര്‍ണാടകയിലും മധ്യപ്രദേശിലുമാണ് ഇന്നലെ മരണം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, അസാം എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം മരിച്ചവരുടെ എണ്ണം 32 ആയി. 635 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ധാരാവിയിലും പുതിയ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

രോഗ ബാധിതരില്‍ ജനനം മുതല്‍ 20 വയസിനിടെ പ്രായമുള്ള 9% പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21 മുതല്‍ 40 വയസിനിടയില്‍ പ്രായമുള്ളവരില്‍ 42% വും 41 60 വയസിനിടയിലുള്ള 33% പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. 60 വയസിന് മേലെയുള്ള 17% പേരെയാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. യുവാക്കളില്‍ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീക്കാന്‍ കാരണം സമ്പര്‍ക്കമെന്നാണ് വിലയിരുത്തല്‍. കേരളം, മധ്യപ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലായി 58 രോഗികള്‍ ഗുരുതരാവസ്ഥയില്‍ ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

SHARE